Movies

സന്ദീപ് പ്രദീപ് ചിത്രം 'കോസ്മിക് സാംസണി'ന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

Ge

George

Published on: 13 May 2026 at 11:41 am

സന്ദീപ് പ്രദീപ് ചിത്രം 'കോസ്മിക് സാംസണി'ന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

തിരുവനന്തപുരം: സന്ദീപ് പ്രദീപിനെ നായകനാക്കി അഭിജിത്ത് രചനയും സംവിധാനവും നിർവ്വഹിക്കുന്ന കോസ്മിക് സാംസൺ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. 

സന്ദീപ് പ്രദീപ് അവതരിപ്പിക്കുന്ന കേന്ദ്ര കഥാപാത്രത്തിന്റെ പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്. വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ, ഡി ഗ്രൂപ്പ് ബാനറിൽ മാനുവൽ ക്രൂസ് ഡാർവിൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ചിത്രം ഈ വർഷം തന്നെ തിയേറ്റളിലെത്തുമെന്നാണ് സൂചന. 

മുകേഷ്, മിയ ജോർജ്, അൽത്താഫ് സലിം, അൽഫോൻസ് പുത്രൻ, അനുരാജ് ഒ.ബി എന്നിവരും ഏതാനും പുതുമുഖങ്ങളുമാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. പടക്കളം, എക്കോ എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം സന്ദീപ് പ്രദീപ് നായകനായെത്തുന്ന സിനിമയാണ് കോസ്മിക് സാംസൺ. മിന്നൽ മുരളിക്ക് ശേഷം ഹോളിവുഡ് ആക്ഷൻ ഡയറക്ടർ വ്ലാഡ് റിംബർഗ് വീണ്ടും മലയാളത്തിൽ എത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

More to read