കൊച്ചി: ക്യൂബ്സ് എൻ്റർടെയ്ൻമെൻറ്സിന്റെ ബാനറിൽ ആൻ്റണി വർഗീസ് പെപ്പെ, ദുഷാര വിജയൻ, സുനിൽ, കബീർ സിംഗ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഷരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ്ജ് സംവിധാനം ചെയ്യുന്ന 'കാട്ടാളൻ' സിനിമയിലെ സിദ്ദിഖിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത്. മലയാള സിനിമയിലെ എക്കാലത്തെയും മാസ്സ് വില്ലൻ എന്ന ഇമേജുള്ള സിദ്ദിഖ് വീണ്ടും സ്ക്രീനിൽ തീ പടർത്താൻ എത്തുമ്പോൾ പ്രേക്ഷകർ ഏറെ പ്രതീക്ഷയിലാണ്. ചിത്രത്തിലെ സിദ്ദിഖിന്റെ ലുക്കും പേരും കാരണം ഒരു ക്യാരക്ടർ പോസ്റ്റർ എന്നതിലുപരി ആരാധകർക്കിടയിൽ വലിയ ചർച്ചകൾക്കാണ് ഇത് വഴിവച്ചിരിക്കുന്നത്. മെയ് 28നാണ് സിനിമയുടെ വേൾഡ് വൈഡ് റിലീസ്.
ഉണ്ണി മുകുന്ദൻ തകർത്താടിയ 'മാർക്കോ'യിലെ അഡാട്ട് ജോർജ്ജ് പീറ്റർ എന്ന സിദ്ദിഖിന്റെ കഥാപാത്രത്തിന് പുതിയ ചിത്രമായ 'കാട്ടാളനി'ൽ എന്ത് പങ്കാണുള്ളത് എന്നതാണ് സോഷ്യൽ മീഡിയയിലെ പ്രധാന ചോദ്യം. മാർക്കോയുടെ സഹോദരനും അഡാട്ട് കുടുംബത്തിന്റെ അമരക്കാരനുമായ ജോർജ്ജ്, കാട്ടാളന്റെ ലോകത്ത് പ്രത്യക്ഷപ്പെടുമോ? ക്യാരക്ടർ പോസ്റ്റർ റിലീസോടെ എങ്ങും ചൂടുപിടിച്ച ചർച്ചകൾ തുടങ്ങി കഴിഞ്ഞു. ഹനീഫ് അദേനിയുടെ 'മാർക്കോ' നിർമ്മിച്ച ക്യൂബ്സ് എൻറർടെയ്ൻമെൻറ്സ് തന്നെയാണ് പെപ്പെ നായകനാകുന്ന 'കാട്ടാളനും' നിർമ്മിക്കുന്നത്. അതിനാൽ തന്നെ 'ക്യൂബ്സ് യൂണിവേഴ്സി'നെ ചുറ്റിപറ്റി പുതിയ സിനിമാറ്റിക് വേൾഡിനെ കുറിച്ചുള്ള സൂചനകൾ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്.
മാർക്കോയും കാട്ടാളനും തമ്മിൽ ബന്ധമുണ്ടാകുമോ? ജോർജ്ജ് എന്ന സിദ്ദിഖ് കഥാപാത്രം രണ്ട് സിനിമകളെയും തമ്മിൽ ബന്ധിപ്പിക്കുന്ന കണ്ണിയാണോ? ആൻറണി വർഗീസും ഉണ്ണി മുകുന്ദനും മുഖാമുഖം വരുമോ? 'മാർക്കോ'യിലെ വയലൻസ് മോഡ് 'കാട്ടാളനിലും' ഉണ്ടാകുമെന്ന സൂചനകൾ റിലീസ് ചെയ്ത ടീസറുകളിൽ നിന്ന് വ്യക്തമായിരുന്നു. ഇപ്പോഴിതാ യൂണിവേഴ്സിനെ പറ്റിയുള്ള ചർച്ചകളും തുടങ്ങി കഴിഞ്ഞു.
ആനക്കൊമ്പ് കള്ളക്കടത്തിന്റെ ഏറ്റവും ഭയാനകവും വന്യവുമായ ദൃശ്യങ്ങളുമായാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നതെന്നാണ് ട്രെയിലർ നൽകിയിട്ടുള്ള സൂചനകൾ. കെജിഎഫ്' ഉൾപ്പെടെയുള്ള പാൻ-ഇന്ത്യൻ സിനിമകളിൽ തൻ്റെ പവർഫുൾ ബാക്ക്ഗ്രൗണ്ട് സ്കോറുകൾ കൊണ്ട് തരംഗം സൃഷ്ടിച്ച രവി ബസ്രൂർ 'കാട്ടാളനി'ലും വിസ്മയം തീർക്കാനെത്തുന്നുണ്ട്. കന്നഡയിലെ ശ്രദ്ധേയ സംഗീത സംവിധായകൻ അജനീഷ് ലോക്നാഥും കാട്ടാളനിൽ സംഗീതമൊരുക്കുന്നുണ്ട്.
ടി സീരീസാണ് സിനിമയുടെ മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. ഷിമാരൂ ആണ് ഡിജിറ്റൽ ആൻഡ് സാറ്റലൈറ്റ് ഡിസിട്രിബ്യൂട്ടർ പാർട്നർ. 'കെജിഎഫ്', 'കാന്താര' തുടങ്ങിയ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ നിർമ്മാതാക്കളായ ഹോംബാലെ ഫിലിംസാണ് ചിത്രത്തിന്റെ കർണാടകയിലെ തിയേറ്റർ വിതരണാവകാശം റെക്കോർഡ് തുകയ്ക്ക് സ്വന്തമാക്കിയിരിക്കുന്നത്. ഫിലിം ഡിസ്ട്രിബ്യൂഷൻ രംഗത്തെ അതികായരായ ഫാർസ് ഫിലിംസാണ് 'കാട്ടാളൻ' സിനിമയുടെ ഓവർസീസ് ഡിസ്ട്രിബ്യൂഷൻ. തമിഴ് സിനിമാ ലോകത്ത് ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ തൻറേതായ ഇടം നേടിയെടുത്ത ദുഷാര വിജയനാണ് ചിത്രത്തിലെ നായികയായെത്തുന്നത്. പാൻ ഇന്ത്യൻ താരങ്ങളായ സുനിൽ, കബീർ ദുഹാൻ സിങ് എന്നിവരും ജഗദീഷ്, സിദ്ധിഖ്, ആൻസൺ പോൾ, രാജ് തിരൺദാസു, ഷോൺ ജോയ്, റാപ്പർ ബേബി ജീൻ, ഹനാൻ ഷാ, കിൽ താരം പാർത്ഥ് തീവാരി, 'ലോക' ഫെയിം ഷിബിൻ എസ്. രാഘവ്, ഹിപ്സ്റ്റർ പ്രണവ് രാജ്, കോൾ മീ വെനം തുടങ്ങി വലിയൊരു താരനിരയാണ് ചിത്രത്തിൽ ഒരുമിക്കുന്നത്.
സിനിമയുടെ ചിത്രീകരണത്തിന് തായ്‌ലൻഡിലായിരുന്നു തുടക്കം കുറിച്ചിരുന്നത്. ഓങ്-ബാക്ക് 2, ബാഹുബലി-2: കൺക്ലൂഷൻ, ജവാൻ, ബാഗി 2, പൊന്നിയൻ സെൽവൻ പാർട്ട് 1 തുടങ്ങിയ ശ്രദ്ധേയ സിനിമകൾക്ക് ആക്ഷൻ ഒരുക്കിയ ലോക പ്രശസ്തനായ സ്റ്റണ്ട് കോറിയോഗ്രഫർ കെച്ച കെംബഡികെ ആണ് ചിത്രത്തിൽ ആക്ഷനൊരുക്കുന്നത്. ഓങ്-ബാക്കിലൂടെ ശ്രദ്ധ നേടിയ പോംഗ് എന്ന ആനയും ചിത്രത്തിന്റെ ഭാഗമാകുന്നു എന്ന പ്രത്യേകതയുമുണ്ട്. രചന: പോൾ ജോർജ്, ജോബി വർഗ്ഗീസ്, ജെറോ ജേക്കബ്, സംഭാഷണം: ഉണ്ണി ആർ, എഡിറ്റിംഗ്: ഷമീർ മുഹമ്മദ്, വേറിട്ട ഗാനങ്ങളൊരുക്കി ചുരുങ്ങിയ കാലം കൊണ്ട് സംഗീത ലോകത്ത് ശ്രദ്ധേയനായ നിഹാൽ സാദിഖ് 'കാട്ടാളന് ' വേണ്ടി ഒരു ഇലക്ട്രിഫൈയിങ് പ്രൊമോ ഗാനം ഒരുക്കുന്നുമുണ്ട്. ഐഡൻറ് ലാബ്സ് ആണ് ടൈറ്റിൽ ഗ്രാഫിക്സ്.
പ്രൊഡക്ഷൻ ഡിസൈനർ: സുനിൽ ദാസ്, ക്രിയേറ്റീവ് പ്രൊഡ്യൂസർ: ഡിപിൽ ദേവ്, എക്സിക്യുട്ടീവ് പ്രൊഡ്യൂസർ: ജുമാന ഷെരീഫ്, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, സൗണ്ട് ഡിസൈനർ: കിഷാൻ, കോസ്റ്റ്യൂം: ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്: റോണക്സ് സേവ്യർ, സ്റ്റിൽസ്: അമൽ സി സദർ, കോറിയോഗ്രാഫർ: ഷെരീഫ്, സ്റ്റണ്ട് സന്തോഷ് മാസ്റ്റർ, ഗാനരചന: വിനായക് ശശികുമാർ, സുഹൈൽ കോയ, ചീഫ് അസ്സോസിയേറ്റ്: രാജേഷ് ഭാസ്കർ, വിഎഫ്എക്സ്: ത്രീഡിഎസ്, അഡീഷണൽ സോങ്ങ്: ബി. അജനീഷ് ലോക്‌നാഥ് , ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്സിക്യൂറ എൻ്റർടെയ്ൻമെൻ്റ്സ്, പി ആർ ആൻഡ് മാർക്കറ്റിംഗ്: വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ, പിആർഒ: ആതിര ദിൽജിത്ത്.
Movies
മാസ്റ്റർ പ്ലാനുമായി ജോർജ്ജ് പീറ്റർ വീണ്ടും! 'മാർക്കോ'യും 'കാട്ടാളനും' തമ്മിലുള്ള ആ രഹസ്യമെന്ത്?
Ab
Abdul Hadi
Published on: 13 May 2026 at 12:54 pm


More to read

Movies
വിജയ് ദേവരകൊണ്ടയ്ക്ക് പിറന്നാൾ സമ്മാനം; 'റൗഡി ജനാർദ്ദന'യുടെ പുതിയ പോസ്റ്റർ പുറത്തിറക്കി
13 May 2026 · 1 min read

Movies
സന്ദീപ് പ്രദീപ് ചിത്രം 'കോസ്മിക് സാംസണി'ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
13 May 2026 · 1 min read
Movies
ഓടിടി റിലീസുകൾ പ്രേക്ഷകരെ എങ്ങനെ ബാധിക്കുന്നു?
13 May 2026 · 1 min read

